കൊച്ചി : ഡിസംബറിൽ നടക്കുന്ന സംസ്ഥാന ബീച്ച് ഗെയിംസിൽ പങ്കെടുക്കുന്ന എറണാകുളം ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന ജില്ലാ ബീച്ച് ഗെയിംസ് 2019 നവംബർ 20 മുതൽ 25 വരെ പുതുവൈപ്പിനിൽ നടക്കും. 18 വയസ് പൂർത്തിയാക്കിയ പുരുഷ കായിക താരങ്ങൾക്കും 16 വയസ് പൂർത്തിയാക്കിയ വനിതാ കായിക താരങ്ങൾക്കും ഫുട്ബാൾ, വോളിബാൾ, കബഡി, വടംവലി എന്നീ മത്സരഇനങ്ങളിൽ പങ്കെടുക്കാം. നവംബർ 10ന് മുമ്പ് പി.ടി. ഉഷ റോഡിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖാന്തരമോ പേരുകൾ രജിസ്റ്റർ ചെയ്യണം. ഫോൺ : 0484- 2367580.