കൊച്ചി: ഭരണാധികാരികളുടെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ ശത്രുപക്ഷമായി കാണുന്നത് ജനാധിപത്യ രീതിക്ക് യോജിച്ചതല്ലെന്ന് സോഷ്യലിസ്റ്റ് ഡോ. കെ. ശ്രീകുമാർ അഭിപ്രായപ്പെട്ടു. മതേതരത്വം കടുത്ത വെല്ലുവിളികൾ നേരിടുകയും ആർ.സി.ഇ.പി പോലെയുള്ള കരാറുകൾ ഉയർന്നു വരികയും ചെയ്യുന്ന സാഹചര്യത്തിൽ സോഷ്യലിസ്റ്റുകൾ കൂടുതൽ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജയപ്രകാശ് നാരായൺ- രാം മനോഹർ ലോഹ്യ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി എറണാകുളത്ത് ജൂബിലി ഹാളിൽ സംഘടിപ്പിച്ച ജെ.പി ലോഹ്യ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഡോ. കെ.ശ്രീകുമാർ. സോഷ്യലിസ്റ്ര് പാർട്ടി സംസ്ഥാന സെക്രട്ടറി ടോമി മാത്യു അദ്ധ്യക്ഷത വഹിച്ചു. പി.എ അലക്സാണ്ടർ, കെ.എസ് ജോഷി, ബാബു തണ്ണിക്കോട്, കെ.പി കൃഷ്ണൻകുട്ടി, സജീവ് മാത്യു, പ്ളാസി ഹെൽഡെയ്ൻ എന്നിവർ സംസാരിച്ചു. അഡ്വ.ബി.വി ജോയ് ശങ്കർ സ്വാഗതവും വി.കെ അബ്ദുൾ ഖാദർ നന്ദിയും പറഞ്ഞു.