കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ വിവിധ മേഖലകളിൽ തെരുവു നായ്ക്കളുടെ വിളയാട്ടം. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നു. കടമ്പ്രയാറിൽ വിനോദ സഞ്ചാരികൾക്കും ഭീഷണി. കിഴക്കമ്പലം പഞ്ചായത്തിലെ പഴങ്ങനാട്, കടമ്പ്രയാറിൻെറ തീരപ്രദേശം, താമരച്ചാൽ പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം രൂക്ഷമായത് . തരിശായി കിടക്കുന്ന കൃഷിയിടങ്ങളിൽ മേയുന്നതിന് അഴിച്ചവിട്ടതും തീറ്റക്കായി കെട്ടിയിട്ടതുമായ ആട്, പശു,പോത്ത്, താറാവ്,കോഴിതുടങ്ങിയ വളർത്തുമൃഗങ്ങളെ തെരുവു നായ്ക്കൾ കൂട്ടമായെത്തി ഉപദ്റവിക്കുകയാണ്. .സമീപ പ്രദേശങ്ങളിൽ ഒഴിഞ്ഞു കിടക്കുന്ന പാടശേഖരങ്ങളിലേയ്ക്ക് ഇറച്ചി കോഴി കടകളിലേയും, അറവു ശാലകളിലേയും മാലിന്യം തള്ളുന്നുണ്ട്.. അവിടേക്ക് കൂട്ടമായെത്തുന്ന നായ്ക്കളാണ് വളർത്തുമൃഗങ്ങളെ ഉപദ്റവിക്കുന്നത്.രാത്രിയിൽ കൂട്ടത്തോടെയെത്തി കൂടിന് അകത്ത് കിടക്കുന്ന ആടുകളെയും കോഴികളെയും കൊല്ലുന്നതും പതിവായിട്ടുണ്ടെന്ന് കർഷക സംഘം സെക്രട്ടറി ജോസ് തേക്കാനത്ത് പറഞ്ഞു. കൊച്ചി കോർപ്പറേഷൻ പരിധിയിലുള്ള നായ്ക്കളെ ബ്രഹ്മപുരത്തുള്ള മൃഗാശുപത്രിയിൽ വന്ധ്യംകരണം നടത്തിയ ശേഷം കടമ്പ്രയാറിൻെറ പരിസരങ്ങളിൽ തുറന്നുവിടുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. . ഇവിടെയുള്ള വാക്ക് വേകളിലാണ് നായ്ക്കളുടെ വിശ്രമം. കടമ്പ്രയാറിലെത്തുന്നവർ വാക്ക് വേയിലൂടെ നടക്കുമ്പോൾനായ്ക്കളുടെ ശല്യമുണ്ടാകാറുണ്ട്.
ഇതിനോടകം നൂറിലധികം വളർത്തു മൃഗങ്ങളെ കൊന്നൊടുക്കി
തെരുവ് നായ് ശല്യംയം പരിഹരിക്കാൻ എ.ബി.സി പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജില്ലാ കുടുംബ ശ്രീ വഴിയാണ് നായ്ക്കളെ പിടിച്ച് വന്ധ്യംകരണം നടത്തി തുറന്നു വിടാനുള്ള നടപടി സ്വീകരിക്കുന്നത്. പക്ഷെ കാര്യക്ഷമമായ രീതിയിലല്ല നടക്കുന്നത്. ഇവിടെ നിന്നും പിടിക്കുന്ന നായ്ക്കളെ മറ്റു പലയിടത്തും, മറ്റിടങ്ങളിൽ നിന്നും പിടിക്കുന്നവയെ ഇവിടെയും തുറന്നു വിടുന്നതായി പരാതിയുണ്ട്
കെ.വി ജേക്കബ്,കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ്