കൊച്ചി: ഇടപ്പിള്ളി ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിൽ സൗജന്യ പ്രമേഹ കാഴ്ചാ വൈകല്യ നിർണ്ണയ ക്യാമ്പ് ഇന്ന് മുതൽ. അമ്പത് വയസ് കഴിഞ്ഞ പ്രമേഹ രോഗികളിൽ കണ്ടുവരുന്ന കാഴ്ചാ വൈകല്യം, ഡയബറ്റിക് റെറ്റിനോപ്പതി എന്നിവയ്ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പ് ഒക്ടോബർ 31 ന് സമാപിക്കും. മൂവായിരം രൂപ ചെലവ് വരുന്ന പ്രമേഹ നേത്ര സ്‌ക്രീനിംഗ്, റെറ്റിന സ്‌പെഷിലിസ്റ്റ് കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫണ്ടസ് ഫോട്ടോഗ്രാഫി, ഒ.സി.റ്റി സ്‌കാൻ, റിഫ്രാക്ഷൻ, ഡൈലറ്റേഷൻ തുടങ്ങിയ ടെസ്റ്റുകൾ ക്യാമ്പിൽ എത്തുന്ന രോഗികൾക്ക് 999 രൂപയ്ക്ക് ചെയ്യാവുന്നതാണ്. റെറ്റിന സ്‌പെഷിലിസ്റ്റ് ഡോ. പ്രവീൺ മുരളി നേതൃത്വം നൽകുന്ന ക്യാമ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന 100 പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9633552955, 0484-4242000.