ചോറ്റാനിക്കര: എസ്.എൻ.ഡി.പി.യോഗം തലയോലപ്പറമ്പ് യൂണിയൻതല ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു.
ഫോറം പ്രസിഡന്റ് എസ്. അജുലാൽ, കോർഡിനേറ്റർ സി.എം ബാബു, സെക്രട്ടറി ഡോ.വി ശ്രീകുമാർ, യു.എസ്. പ്രസന്നൻ, സുലഭ സജീവ്, മഞ്ജു സജി, വിഷ്ണു അച്ചേരിൽ, ബിനു, അച്ചു ഗോപി, വി.കെ.രഘുവരൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വിനോദ് കൈപ്പട്ടൂർ (പ്രസിഡണ്ട്), അനിൽ കുമാർ, (വൈസ് പ്രസിഡന്റ്), വി.കെ.രഘുവരൻ (സെക്രട്ടറി), ജയൻ എടക്കാട്ടുവയൽ(ജോയിന്റ്സെക്രട്ടറി).