പെരുമ്പാവൂർ: കുറിച്ചിലക്കോട് -ചുണ്ടക്കുഴി കനാൽ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്ത്. കാർഷീക മേഖലയായ ഇവിടെ കാർഷിക ഉത്പന്നങ്ങൾ വിപണനത്തിന് കൊണ്ടുപോകാനായി വാഹനം കിട്ടാത്ത അവസ്ഥയുമുണ്ട്.മഴപെയ്താൽ റോഡിലെ കുഴികളിൽ വെള്ളം നിറയും.റോഡീന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കൂട്ടായ്മ രൂപീകരിച്ച് പ്രക്ഷോഭംനടത്താൻ തീരുമാനിച്ചു.കൂവപ്പടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്താനാണ് കൂട്ടായ്മയുടെ തീരുമാനം. കൂവപ്പടി ഗ്രാമ പഞ്ചായത്തിലെ 8,9 വാർഡുകൾ ഉൾപ്പെടുന്നതാണ് ഈ റോഡ്.