1
തോട്ടിലെ വെള്ളം കലങ്ങിയനിലയിൽ

സെസിൽ നി​ന്ന് രാസവിഷമാലിന്യംതടയാൻ നടപടിയില്ല

തൃക്കാക്കര : കിണറുകളിൽ ഉറവായായി എത്തുന്നത് വിഷ മാലിന്യം. കുടിക്കാൻ വെള്ളമില്ലാതെ നാട്ടുകാർ. പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്)നിന്ന് രാസവിഷമാലിന്യം ഒഴുക്കിയിട്ടുംനടപടിയില്ല. ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് സംസ്‌കരിക്കാത്ത മലിനജലം തോടുകളിലേക്ക് തുറന്നു വിടുന്നു. കിണർവെള്ളം കക്കൂസിൽ പോലും ഉപയോഗിക്കരുതെന്നാണു ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്.തോട് പുഴയിലേക്ക് ഒഴുകിയെത്തുന്ന ഒന്നര രണ്ട് കിലോമീറ്റർ പ്രദേശത്തെ കിണറുകളും കൃഷിയിടങ്ങളും ഉപയോഗ ശൂന്യമായി.
രൂക്ഷഗന്ധം വമിക്കുന്ന രാസവിഷമാലിന്യം ചാത്തനാംചിറ തോട് പരിസരത്തെ തരിശായികിടക്കുന്ന കൃഷിയിടങ്ങളിലേക്കാണ് പരക്കുന്നത്. മത്സ്യ,റബർ, ലിനൻ ക്ലോത്ത് സംസ്‌കരണ യൂണിറ്റുകൾ ഉൾപ്പെടെ . മേഖലക്കകത്തെ നൂറോളം വ്യവസായ യൂണിറ്റുകളിൽ നിന്നാണ് മാലിന്യം പുറന്തള്ളുന്നത്. നാൽപ്പത് ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലാണ് മലിനജലം സംഭരിക്കുന്നത്. ടാങ്കിൽ മാലിന്യത്തിന്റെ എക്കലുകൾ മൂന്ന് മീറ്റർ ആഴത്തിൽ അടിഞ്ഞു കൂടി. തുതിയൂർ നിവാസികളുടെ മാലിന്യപ്രശ്‌നങ്ങൾ പരി ഹരിക്കാൻ പതിനൊന്നംഗ സമിതിക്ക് രൂപം നൽകി .രണ്ടുമാസം പിന്നിടുമ്പോഴും മാലിന്യ പ്രശ്‌നത്തിന് പരിഹാരമില്ല. സെസ് ഡവലപ്പ്‌മെന്റ് കമ്മീഷണറുടെ ഓഫീസിൽ പി.ടി.തോമസ് എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സമിതിക്ക് രുപം നൽകിയത്.

ഇനി നിരീക്ഷണ സമിതി

വായുവിലുംകുടിവെള്ളത്തിലും പകരുന്ന മാലിന്യം പലവിധ രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശത്തെ റസിഡൻറ് സ് അസോസിയേഷനുകൾ എം.എൽ.എ.ക്ക് പരാതി നൽകിയിരുന്നു. പരിഹാരത്തിനായി അഞ്ചു തവണ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നു. സെസ് മാനേജ്‌മെന്റിൽ നിന്നും ലഭിച്ചിരുന്ന മറുപടി പ്രദേശവാസികൾക്ക് തൃപ്തികരമല്ലാതിരുന്നതിനാലാണ് പി.ടി.തോമസ് എം.എൽ.എ ചെയർമാനായി നിരീക്ഷണ സമിതിക്ക് രൂപം നൽകിയത്.തുതിയൂർ പ്രദേശത്തെ നാല് മുനിസിപ്പൽ കൗൺസിലർമാരും, റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികളും ഉൾപ്പെടുന്നതാണ് നിരീക്ഷണ സമിതി.

കിണറുകളിൽ മലിനജലം ഉറവയായി എത്തി

കുടിവെള്ളം മുട്ടി
തോട്ടിൽ നിന്ന് രൂക്ഷ ഗന്ധം

പുറന്തള്ളുന്നത് 12 ലക്ഷംലിറ്റർ മലിനജലം

മലിനജലം ഒഴുകുന്നത്പരപ്പച്ചിറ, കാളച്ചാൽ തോടുകളിലേക്ക് .