വൈപ്പിൻ: എടവനക്കാട് പഴങ്ങാട് സുനാമി ഫ്ളാറ്റിന്റെ പരിസരങ്ങളിൽ ദൂരസ്ഥലത്തുനിന്നുള്ളവർ മാലിന്യങ്ങൾ തള്ളുന്നതായി ആക്ഷേപം. ഫ്ളാറ്റിലെ താമസക്കാരും സമീപവാസികളും ഇതിന്റെ ദുരിതമനുഭവിക്കുകയാണ്. ഫ്ളാറ്റിന്റെ പടിഞ്ഞാറു ഭാഗമൊഴികെയുള്ള സ്ഥലങ്ങളിൽ ആൾത്താമസമില്ലാതെ കാടുപിടിച്ചു കിടക്കുന്നതിനാൽ ദൂരസ്ഥലങ്ങളിലുള്ള പലരും രാത്രികാലങ്ങളിൽ ഇവിടെയെത്തിയാണത്രേ മാലിന്യങ്ങൾ തള്ളുന്നത്. മാലിന്യം തള്ളുന്നവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.