palam
എവടനക്കാട് വാച്ചാക്കൽ പടിഞ്ഞാറ് കൈവരിയില്ലാത്ത കലുങ്ക് പാലം

വൈപ്പിൻ: എടവനക്കാട് - വാച്ചാക്കൽ റോഡിൽ കലുങ്കിന് കൈവരിയില്ലാത്ത് വാഹനങ്ങൾക്ക് അപകടക്കെണിയൊരുക്കുന്നു. ബസ് സ്റ്റോപ്പിൽ നിന്ന് പടിഞ്ഞാറോട്ടുള്ള റോഡിൽ 300 മീറ്ററോളം ചെല്ലുമ്പോൾ ഇടത്തേക്ക് സുനാമി കോളനിയിലേക്ക് തിരിയുന്ന ഭാഗത്തെ കലുങ്കുപാലമാണ് അപകടഭീഷണിയായിരിക്കുന്നത്. കിഴക്കുനിന്നെത്തുന്ന വാഹനങ്ങൾ ഇവിടെനിന്ന് ഇടത്തോട്ട് തിരിയുമ്പോൾ വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ തോട്ടിലേക്ക് പോകുമെന്നുറപ്പാണ്. പരിചയമില്ലാത്തവർ രാത്രികാലങ്ങളിൽ ഇതിലൂടെ വാഹനങ്ങളിലെത്തുമ്പോഴാണ് അപകടം കൂടുതലായും സംഭവിക്കുന്നത്.

# പാലം പുനർനിർമ്മിച്ചപ്പോൾ

കൈവരികൾ ഒൗട്ട്

ഇവിടെ നേരത്തെ ഉണ്ടായിരുന്ന കലുങ്ക് പാലത്തിനു കൈവരി ഉണ്ടായിരുന്നതാണ്. ഇത് പുനർ നിർമ്മിച്ചപ്പോഴാണ് കൈവരികൾ അപ്രത്യക്ഷമായത്. കൈവരികൾ വെക്കുന്നതോടൊപ്പം തന്നെ പാലത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു അടിയോളം വീതിയിൽ സ്ലാബ് വാർത്ത് പാലത്തിനു വീതികൂട്ടി നിർമ്മിക്കണമെന്നും നാട്ടുകാർ എടവനക്കാട് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.