കാലടി: ദേശീയ അദ്ധ്യാപക പരിഷത്തിന്റെ (എൻ.ടി.യു) ആഭിമുഖ്യത്തിൽ ആദിശങ്കര ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വനിതാസംഗമം ആർ.എസ്.എസ് പ്രാന്തപ്രചാരക് പി.ഇ.ബി മേനോൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി പ്രസിഡന്റ് ഒ.എം. ശാലിന അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ.ജെ. പ്രമീളാദേവി മുഖ്യ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ അടിയന്തരാവസ്ഥ സമരനായിക സീതാലക്ഷ്മിയെയും വിവിധ തലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെയും ആദരിച്ചു. വൈചാരികസഭയിൽ സംസ്ഥാന സമിതി അംഗം കെ. പ്രസന്ന അദ്ധ്യക്ഷത വഹിച്ചു. ഡോ. ശിവപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. സമാപനസഭാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ. സത്യഭാമ അദ്ധ്യക്ഷത വഹിച്ചു. അനിൽരാജ് മുഖ്യ പ്രഭാഷണം നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല മുഖ്യാതിഥിയായി. ലീന എസ്. കർത്ത, കെ. സ്മിത തുടങ്ങിയവർ നേതൃത്വം നൽകി.