കൊച്ചി : എറണാകുളം വൈ.എം.സി.എയുടെയും വൈ.ഡബ്ള്യു.സി.എയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അഖില കേരള ഓപ്പൺ യൂത്ത് ഫെസ്റ്റിവൽ വൈ.എം.സി.എ ദേശീയ ജനറൽ സെക്രട്ടറി ബെട്രം ദേവദാസ് ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് സി.എ പോൺസൺ കെ.പിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈ.ഡബ്ള്യു.സി.എ നാഷണൽ വൈസ് പ്രസിഡന്റ് ബെറ്റി ഐപ്പ്, ഡോ. മോഹൻ ജോർജ്ജ് മാധവമംഗലം, ഷീബ വർഗീസ്, മരിയ ബെന്നി വർഗീസ്, സെൻ ജോർജ്ജ്, പി.കെ ജോർജ്ജ്, വിൻസ്റ്റൺ വർഗീസ്, എൻ.വി എൽദോ എന്നിവർ സംസാരിച്ചു.