തൃക്കാക്കര : എറണാകുളം ജില്ല പട്ടിക ജാതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിവിധ അംഗീകൃത തൊഴിൽ പരിശീലന സ്ഥാപനങ്ങളുടെ സഹകരണത്തോടെ തൊഴിൽ പരിശീലന ശില്പശാല പ്രവഗം - 2019 ടൗൺ ഹാളിൽ വച്ച് ,നാളെ രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തും. എം എസ് മാധവിക്കുട്ടി ( അസിസ്റ്റന്റ് കളകർ എറണാകുളം ) ഉദ്ഘാടനം ചെയ്യും . സിനിമാതാരം സാജു നവോദയ ( പാഷാണം ഷാജി ) . പിന്നണി ഗായകൻ പ്രദീപ് പളളുരുത്തി എന്നിവർ വിശിഷ്ടാതിഥികളായി എത്തുന്നു . എസ് സി വിഭാഗത്തിൽപ്പെട്ട 18 നും 35 നും മദ്ധ്യ പ്രായ പരിധിയുളള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം . അംഗീകൃതവും , ഇന്ത്യയിലും വിദേശത്തും പേമെന്റ് സാദ്ധ്യതയുള്ള , ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് , ഇൻ ഹൗസ് എവിയേഷൻ , ധന്വന്തരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസസ് തുടങ്ങിയസ്ഥാപനങ്ങൾ താഴെ പറയുന്ന തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നു . കൂടുതൽ വിവരങ്ങൾക്ക് : 99476 68172 , 80755 24812 1 .