aident
കരിങ്കല്ലുമായി റബ്ബർ നേഴ്സറിയിലേക്ക് മറിഞ്ഞ ടോറസ് ടിപ്പർ

കോതമംഗലം: കരിങ്കല്ലുമായി പോയ ടോറസ് മറിഞ്ഞ് റബർ നഴ്സറി നശിച്ചു. കോതമംഗലം ചേലാട് റൂട്ടിലാണ് അടിക്കടി അപകടം നടക്കുന്നത്. ഇന്നലെ കരിങ്കല്ലുമായി അമിതവേഗതയിൽ പാഞ്ഞ ടോറസ്ടിപ്പർ കരിങ്ങഴ ആലപ്പടിക്ക് സമീപം ആലുങ്കൽ റബർ നഴ്സറിയിലേക്കാണ് മറിഞ്ഞത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഇതേ റൂട്ടിൽ കാനയിലേക്ക് ടോറസ് ടിപ്പർ മറിഞ്ഞിരുന്നു .അമിത ലോഡും അമിത വേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നത്. അതു കഴിഞ്ഞാൽ പിന്നീട് പരിശോധനയും ഇല്ല. സ്കൂൾ കുട്ടികൾ സഞ്ചരിക്കുന്ന സമയത്ത് പോലും ടിപ്പറുകൾ ചീറിപ്പായുകയാണ്. ശക്തമായ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.