പെരുമ്പാവൂർ: അകനാട്, ചേരാനെല്ലൂർ എന്നീ ഗവൺമെൻറ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ ലയൺസ്‌ക്‌ളബിന്റെ നേതൃത്വത്തിൽ ഔഷധ സസ്യ തോട്ടം ആരംഭിച്ചു.പെരുമ്പാവൂർ ലയൺസ് ക്‌ളബിന്റെ സഹകരണത്തോടെ സ്‌കൂളിലെ രണ്ടു അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ ഹരിത സേനക്ക് ആണ് തോട്ടം പരിപാലന ചുമതല. പച്ചക്കറി തോട്ടവും കുട്ടികൾ തയ്യാറാക്കുന്നുണ്ട്. മുപ്പതു പേരടങ്ങുന്ന സംഘം ആണ് തോട്ടം പരിപാലിക്കുന്നത്. അശോകം, ആരൃവേപ്പ്, ഞാവൽ, കണിക്കൊന്ന, കൂവളം, മന്ദാരം, ലക്ഷ്മി തരു, അത്തി തുടങ്ങി വിവിധ ഇനം ഔഷധ സസ്യങ്ങൾ കുട്ടികൾ പരിപാലിക്കും. ഔഷധ ചെടികൾ ലയൺസ്‌ക്‌ളബ് പ്രസിഡന്റ് എ ൻ .പി രാജു വിൽ നിന്ന് അകനാട്, ചേരാനെല്ലൂർ എന്നീ സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരായ ശ്യാമള പി വി, രവീന്ദ്രൻ നായർ എന്നിവർ ഏററു വാങ്ങി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ജോർജിന്റെസാന്നിദ്ധ്യത്തിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. അകനാട് സ്‌കൂൾ പ്രിൻസിപ്പൽ ബിന്ദു സി .ടി, ലയൺസ്‌ക്‌ളബ് സെക്രട്ടറി ഡോ ബീന രവികുമാർ, ട്രഷറർ ജോൺസൺ ടി ഒ, ജോർജ് നാരിയേലി, ഡോ ജോൺ ജോസഫ്, ടി വി ബേബി, ബാബു ബി, മാത്യുസ് എം, പൗലോസ് പാത്തിക്കൽ, വിൽസൺ കെ വി, സുനിൽ സി കർത്ത, മനോജ് വാരിയർ, മഹേശ്വരി എം .എസ് , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.