കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമരപ്രഖ്യാപനം നാളെ. വൈകിട്ട് തൃപ്പൂണിത്തുറ ലായം ഗ്രൗണ്ടിലാണ് സമ്മേളനം.

സംസ്ഥാനത്തെ മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കൾ പങ്കെടുക്കും. 17ന് ബി.പി.സി.എല്ലിന് മുന്നിലൊരുക്കിയ സമരപന്തലിൽ റിലേ സത്യാഗ്രഹം ആരംഭിക്കും.