തോപ്പുംപടി: വിദേശ രാജ്യങ്ങളിൽ നിന്നും ആഡംബര കപ്പലിൽ കൊച്ചി തുറമുഖത്ത് എത്തുന്ന വിനോദ സഞ്ചാരികൾക്ക് ജില്ലാ ടൂറിസം വികസന കൗൺസിൽ സൈക്കിൾ സവാരി ഒരുക്കുന്നു. .നവംബർ 5ന് പദ്ധതി തുടങ്ങാനാണ് തീരുമാനംആദ്യഘട്ടം വിദേശ സഞ്ചാരികൾക്കും തുടർന്ന് ഇതര വിനോദ സഞ്ചാരികൾക്കും ഈ സൗകര്യം ഒരുക്കും. തുറമുഖ കാഴ്ചകൾക്കൊപ്പം കൊച്ചിയിലൂടെ ഒരു സൈക്കിൾ സവാരി എന്നതാണ് ലക്ഷ്യം. കൊച്ചി മെട്രോ നഗരത്തിലൊരുക്കിയ വാടക സൈക്കിൾ പദ്ധതി ചുവടു പിടിച്ചാണ് തുറമുഖ നഗരിയിൽ സൈക്കിൾ യാത്ര . ശരീര വ്യായാമം എന്ന ഒരു ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്..തുടർന്ന് ഈ പദ്ധതി പൈതൃകനഗരികളായ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ടൂറിസം ഗ്രാമമായ കുമ്പളങ്ങി എന്നീ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കാൻ അധികൃതർക്ക് പദ്ധതിയുണ്ട്. കൊച്ചിയിൽ എത്തുന്ന സഞ്ചാരികൾ പലപ്പോഴും അംബാസിഡർ, ഇന്നോവ തുടങ്ങിയ ശീതീകരിച്ച കാറുകളെയാണ് ആശ്രയിക്കുന്നത്..

രണ്ട് മണിക്കൂർ സമയത്തിനുള്ളിൽ തുറമുഖത്തെ മാരിടൈം മ്യൂസിയം, സർവകലാശാല, വാർഫുകൾ, , പാർക്കുകൾ, പൈതൃക നഗരികൾ തുടങ്ങിയ സ്ഥലങ്ങൾ ന്യൂ ജെൻ സൈക്കിളിൽ ചുറ്റി കാണാം. പുതിയ രീതിയിലുള്ള ന്യൂ ജെൻ സൈക്കിളുകളാണ് പദ്ധതിക്ക് ഒരുക്കിയിരിക്കുന്നത്

ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി ടൂറിസം ഗ്രാമമായ കുമ്പളങ്ങി എന്നീ സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും