lourds
എറണാകുളം ലൂർദ് ആശുപത്രിയിൽ 'ലൂർദ് എൽഡേഴ്‌സ് ഫോറം പദ്ധതി' ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രതീഷ്.പി.ജെ., ഡോ. കെ. രാധാകൃഷ്ണൻ നായർ, ഡോ. കേണൽ. പി. രാമചന്ദ്രൻകുട്ടി, ഡോ. പോൾ പുത്തൂരാൻ, ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഫാ. മേരിദാസ് കോച്ചേരി എന്നിവർ സമീപം.

കൊച്ചി : ലൂർദ് ആശുപത്രിയിൽ മുതിർന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് 'ലൂർദ് എൽഡേഴ്‌സ് ഫോറം പദ്ധതി' ആരംഭിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ലൂർദ് ഹോസ്പിറ്റൽ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് റിസർച്ച് ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ജില്ലാ ഉപഭോക്തൃകോടതി ജഡ്‌ജി ഡോ.കെ. രാധാകൃഷ്ണൻ നായർ, ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് ഡോ. റിങ്കു തെരേസ ജോസ്, ലൂർദ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബിഹേവിയറൽ സയൻസ് വിഭാഗം മേധാവി ഡോ. കേണൽ രാമചന്ദ്രൻകുട്ടി, അസോസിയേറ്റ് ഡയറക്ടർ ഫാ. മേരിദാസ് കോച്ചേരി, ഡോ. പ്രതീഷ് പി.ജെ, ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാരായ ദിവ്യ അജയ്, ജെയ്‌സിൽ ജോസഫ് എന്നിവർ പ്രസംഗിച്ചു. ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. എബ്രഹാം പി. ജോർജിന്റെയും ഫാമിലി മെഡിസിൻ വിഭാഗം മേധാവി ഡോ. രശ്മി എസ്. കൈമളിന്റെയും നേതൃത്വത്തിൽ സൗജന്യ പരിശോധനയും സംഘടിപ്പിച്ചു.