ചോറ്റാനിക്കര: സർക്കാർ നിയന്ത്രണത്തിലുള്ള മുളന്തുരുത്തി സി. ജി. എൽ. പി. സ്കൂൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി രക്ഷിതാക്കളുടെയും അധ്യാപകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സംരക്ഷണ സമിതി രൂപീകരിച്ചു.

മാനേജ്മെൻറ് അനധികൃതമായി ആരംഭിച്ച അൺ എയ്ഡഡ് സ്കൂൾ സി .എൽ. പി .സ്കൂളിന്റെ കാമ്പസിൽ നിന്ന് മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. വിവിധ സമര പരിപാടികൾക്കും

രൂപം നൽകി. ആവിഷ്കരിച്ചു .

ഭാരവാഹികളായി റിയ റിനു (ചെയർപേഴ്സൻ), എം.ഇ . ഗോപിനാഥൻ (വൈസ് ചെയർമാൻ ), ടി.കെ. മനോജ് കുമാർ (കൺവീനർ ), പി.കെ.രഞ്ചൻ (ജോയിന്റ് കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.