കോലഞ്ചേരി: ജില്ലാ കനിവ് പെയിൻ പാലിയേറ്റീവ് കെയർ, കോലഞ്ചേരി സാമൂഹ്യ ക്ഷേമ സഹകരണ സംഘം എന്നിവയുടെസംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും, മുതിർന്ന പൗരന്മാരെ ആദരിക്കലും നടന്നു. പട്ടിമറ്റം വ്യാപാര ഭവനിൽ നടന്ന ചടങ്ങ് ഔഷധി ചെയർമാൻ കെ.ആർ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായക വിധു വിൻസെന്റ് മുഖ്യാതിഥിയായി. നാഷണൽ ഹെൽത്ത് മിഷനിലെ പ്രൊജക്ട് മാനേജർ മാത്യൂസ് നുമ്പേലിൽ സാന്ത്വന പരിചരണ ക്ളാസ്സെടുത്തു. എം.ജി രാമചന്ദ്രൻ അദ്ധ്യക്ഷനായി. നിസാർ ഇബ്രാഹിം, സി.പി ഗോപാലകൃഷ്ണൻ, എം.പി ഉദയൻ, ഖദീജ മൊയ്തീൻ, എൻ.വി രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.