snims-chalakka-
ചാലാക്ക എസ്.എൻ . മെഡിക്കൽ കോളേജിൽ നടന്ന ഹെൽത്ത് എക്കണോമിക്സ് ശിൽപശാല കേരള ആരോഗ്യ സർവകലാശാല പ്രൊ. വൈസ് ചാൻസിലർ ഡോ. നാളിനാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യസംബന്ധിയായ സാമ്പത്തിക ശാസ്ത്രത്തെ (ഹെൽത്ത് എക്കണോമിക്സ്) കുറിച്ച് ശിൽപശാല സംഘടിപ്പിച്ചു. കേരളാ ആരോഗ്യ സർവകലാശാല പ്രൊ.വൈസ് ചാൻസിലർ ഡോ. നാളിനാക്ഷൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എൻ. മുരളീധരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.പി. സദാനന്ദൻ, ഫിനാൻസ് കൺട്രോളർ ഇ.എ. സുബ്രമണ്യൻ,പ്രിൻസിപ്പൽ പ്രൊഫ. ഡോ. കെ.എസ്. കുമാരി ഇന്ദിര, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊ. ഡോ. അലക്സാണ്ടർ ജോൺ തുടങ്ങിയവർ സംസാരിച്ചു.

ശാസ്ത്ര പ്രഭാഷണ പരമ്പരയിൽ സ്കൂൾ ഒഫ് ഹെൽത്ത് പോളിസി ആൻഡ് പ്ലാനിംഗ് സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. രാജമോഹനൻ, ഗോകുലം മെഡിക്കൽ കോളേജിലെ ശ്വാസകോശരോഗ വിഭാഗം മേധാവി പ്രൊഫ.ഡോ. സുധീന്ദ്രഘോഷ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി പ്രൊഫ. ഡോ. പി.എസ്. ഇന്ദു, മാനസിക രോഗ വിഭാഗ മേധാവി പ്രൊഫ. ഡോ. ടി.വി. അനിൽകുമാർ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസ്സോസിയേറ്റ് പ്രൊഫ. ഡോ. ബിജു ജോർജ് തുടങ്ങിയവർ പ്രഭാഷണം നടത്തി.