വൈപ്പിൻ : എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ മെഡിക്കൽ സംഘം 15 ന് പുതുവൈപ്പിലെ 16,18 വാർഡുകളിലെ വിവിധ പ്രദേശങ്ങളിലുള്ള അർബുദ രോഗികളുടെ വീടുകൾ സന്ദർശിച്ച് സൗജന്യ മരുന്നും ചികിത്സയും നൽകും. ഡോ. സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. ഡോ. കെ.വി. തോമസ്, നഴ്സിംഗ് സൂപ്രണ്ട് ആനി മാത്യു, ജിൻസി ഷിന്റോ എന്നിവർ സംഘത്തിലുണ്ടാവും. പുതുവൈപ്പ് കുടുംബശ്രീ പ്രവർത്തകരുടെ സഹകരണത്തോടെയാണ് പരിപാടി. ഫോൺ: 9746851386.