ഫോർട്ട് കൊച്ചി: അമരാവതിയിൽ മദ്യപിച്ച് വീട്ടിൽ കയറി യുവാവ് വീട്ടമ്മയെ ചവിട്ടി കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് ദുർബല വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്ന് ആരോപണം​.വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് ബീവി എന്ന 55 കാരിയായ വീട്ടമ്മയെ അയൽ തർക്കം മൂലം മർദ്ദിച്ച് കൊലപ്പെടുത്തിയത്. എന്നാൽ പ്രതി​സൽബീനെതി​രെ (41) മനപൂർവമല്ലാത്ത നരഹത്യ എന്ന ദുർബല വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സാധാരണ വാഹനാപകട കേസുകളിലാണ് പൊലീസ് ഇത്തരം വകുപ്പുകൾ ചുമത്തുക സ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണം, ബലപ്രയോഗം എന്നീ കുറ്റങ്ങൾ ഗുരുതരമായ കുറ്റവിലോപമായിരിക്കെ പൊലീസ് ചുമത്തിയ നിസാര വകുപ്പ് പ്രതി ഷേധത്തിനി​ടയാക്കി. സംഭവം നടന്ന വ്യാഴാഴ്ച രാത്രി മുതൽ പൊലീസ് പ്രതിയുടെ പേര് വിവരങ്ങൾ പുറത്ത് വിടാതെ സൂക്ഷി​ച്ചു. ബീവിയുടെ മകനെ ഭീഷണിപ്പെടുത്തിയുള്ള ചോദ്യം ചെയ്യലാണ് നടന്നതെന്നും ആരോപണമുണ്ട്.