പറവൂർ : ചെറിയപ്പിള്ളി ആൽഫ സാന്ത്വനക്കണ്ണിയുടെ നേതൃത്വത്തിൽ ലോക പാലിയേറ്റീവ് കെയർദിനം ആചരിച്ചു. ഫിസിയോതെറാപ്പി വാഹനവും ദിനാചരണവും എച്ച് ആൻഡ് എച്ച് പ്രസിഡന്റ് ഡോ. മനു പി. വിശ്വം ഉദ്ഘാടനം ചെയ്തു. ഡോ. എൻ.പി. കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. അയൽക്കണ്ണിയുടെ ഉദ്ഘാടനം ഡോ. ജി. മോഹൻ നിർവഹിച്ചു. എം.ബി. സ്യമന്തഭദ്രൻ, പി.കെ. രമാദേവി, വി.വി. സജീവ്, ഷിൻ ചെറിയാൻ പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ടി.ആർ. ശരത്ത് മോട്ടിവേഷൻ ക്ളാസെടുത്തു.