mosc
കോലഞ്ചേരി മെഡിക്കൽ കോളേജിൽ നടന്ന ലോക ആർത്രൈൈറ്റിസ് ദിനാചരണത്തിന്റെയും, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് പ്രൊഫ.എം.കെ സാനു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി:കോലഞ്ചേരി മെഡിക്കൽ കോളേജിൽ ലോക ആർത്രൈൈറ്റിസ് ദിനാചരണത്തിന്റെയും, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. പ്രൊഫ.എം.കെ സാനു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ശ്രുതി രാമചന്ദ്രൻ മുഖ്യ അതിഥിയായി. സന്ധി വേദനയും കാരണങ്ങളും എന്ന വിഷയത്തിൽ നടന്ന ബോധ വല്ക്കരണ സെമിനാറിൽ ഓർത്തോ വിഭാഗം തലവൻ ഡോ.സുജിത് ജോസ് സംസാരിച്ചു. സന്ധി വേദനയെ സംബന്ധിച്ച ലഘു ലേഖ ചടങ്ങിൽ പ്രകാശനം ചെയ്തു. ആദ്യ ഇംപ്ളാെന്റ് അലർട്ട് കാർഡ് മൂന്നു മാസം മുമ്പ് സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത രോഗിയ്ക്ക് നല്കി. മെഡിക്കൽ സൂപ്രണ്ട് ഡോ.സോജൻ ഐപ്പ്, ആശുപത്രി അഡ്മിനിസ്ട്രേറ്റർ പി.വി തോമസ്, ഡീൻ ഡോ.കെ.കെ ദിവാകർ തുടങ്ങിയവർ സംസാരിച്ചു. ഡോക്ടർമാരായ ജെ.ആന്റണി, നൗഫൽ നാസർ, ശങ്കർ സാനു, രജിത് ചെറിയാൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നല്കി. തുടർന്ന് സർജറി കഴിഞ്ഞ സുഖപ്പെട്ട രോഗികളുടെ വാക്കത്തോണും സംഘടിപ്പിച്ചു.