karumalloor-
കരുമാല്ലൂർ തടിക്കത്തടവിൽ പാടം നികത്താൻ മണ്ണ് കൊണ്ടുവന്ന ടോറസ്.

പറവൂർ : ടോറസ് വാഹനത്തിൽ മണ്ണ് കൊണ്ടുവന്ന് പാടം നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച രാത്രിൽ കരുമാല്ലൂർ പഞ്ചായത്തിലെ തട്ടിക്കടവിലാണ് സംഭവം. മണ്ണ് ഇറക്കുന്നതു കണ്ട നാട്ടുകാർ വാഹനം തടഞ്ഞശേഷം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആലങ്ങാട് പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജു ജില്ലാ കളക്ടർക്ക് പരാതി നൽകി.