കൊച്ചി : സ്വാമി വിവേകാനന്ദ അക്കാഡമിയുടെയും എളമക്കര സരസ്വതി വിദ്യാനികേതന്റെയും ആഭിമുഖ്യത്തിൽ ഡോ.എ.പി.ജെ. അബ്ദുൾ കലാം ജയന്തി ദിനത്തിൽ ദേശീയ വിദ്യാർത്ഥി ദിനം ആചരിക്കും.
ഒക്ടോബർ 15ന് രാവിലെ 9ന് സരസ്വതി വിദ്യാനികേതൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് സിഫ്റ്റ് ഡയറക്ടർ ഡോ.സി.എൻ.രവിശങ്കർ ഉദ്ഘാടനം ചെയ്യും. യു.ജി.സി എമിരിറ്റസ് പ്രൊഫസർ ഡോ.എ. കൃഷ്ണമൂർത്തി, ന്യൂനപക്ഷ വിദ്യാഭ്യാസ ദേശീയ നിരീക്ഷണ സമിതിയംഗം പ്രൊഫ. ഡോ.കെ.ശിവപ്രസാദ് എന്നിവർ സംസാരിക്കും.