പള്ളുരുത്തി: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തകർ പള്ളുരുത്തിയിൽ ഒത്തുകൂടി. മരച്ചില്ലവീണ് ശരീരം തളർന്ന് കിടക്കുന്ന മിഥുന്റെ വീട്ടിലാണ് പ്രവർത്തകർ ഒത്തുകൂടിയത്. രാജീവ് പള്ളുരുത്തി അദ്ധ്യക്ഷത വഹിച്ചു. സിനോജ് വിശ്വനാഥൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ജലജാമണി, എം.എം. സലിം, കെ.എം. ഹുസൈൻ, ലക്ഷ്മി സിനോജ്, സിസ്റ്റർ ഷീബ, അബ്ദുൾ ജബാർ, ഫാത്തിമ അൻസാരി തുടങ്ങിയവർ സംബന്ധിച്ചു.