അങ്കമാലി: കാരുണ്യത്തിന്റെ ഇരുപതാം വർഷത്തിൽ എത്തിയ അങ്കമാലി യൂദാപുരം സെന്റ് ജൂഡ് തീർത്ഥാടനകേന്ദ്രം നിർദ്ധനരായവർക്ക് ട്വന്റി ട്വന്റി എന്ന പേരിൽ ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നു. മൂന്നുകോടി രൂപയിലധികം ചെലവ് വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഭവനമില്ലാത്ത ഇരുപത് പേർക്കാണ് ഭവനങ്ങൾ നിർമ്മിച്ച് നൽകുന്നത്. സെന്റ് ജൂഡ് ഹോംസ് എന്നാണ് ഈ പദ്ധതിയുടെ പേര്. വീടുകൾ വയ്ക്കുന്നതിനുള്ള സ്ഥലം ഒരു കുടുംബം സൗജന്യമായി നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഭവനത്തിന്റെ ശിലാസ്ഥാപന കർമ്മം ഖമ്മം രൂപതാമെത്രാൻ ഡോ. പോൾ മൈപ്പാൻ നിർവഹിച്ചു.