അങ്കമാലി : ബാംബൂ കോർപ്പറേഷൻ ജീവനക്കാരും ബാംബൂ ബോർഡ് ഫാക്ടറി തൊഴിലാളികളും വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോർപ്പറേഷൻ ആസ്ഥാന ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. ബാംബൂ ബോർഡ് ഫാക്ടറി വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ഫാക്ടറി എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.വി. ജയൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. ജോസ്, ജയ, ബീന പൗലോസ് , കെ.വി. റോയി, എം.ഡി. ഫ്രാൻസിസ്, കെ.കെ. ശിവൻ, സുരേഷ് പി.നായർ തുടങ്ങിയവർ
പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർക്ക് നിവേദനവും നൽകി.