കോലഞ്ചേരി:സംസ്ഥാന സബ് ജൂനിയർ സോ്റ്റഫ്‌ബോൾ ചാമ്പ്യൻഷിപ് കോലഞ്ചേരിയിൽ തുടങ്ങി.ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ 12 വീതം ടീമുകൾ പങ്കെടുക്കുന്നുണ്ട്. സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി വി ശ്രീനിജിൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി അലക്‌സ് എ ജോൺസൺ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി. കേരള സോഫ്ട് ബോൾ അസോസിയേഷൻ സെക്രട്ടറി അനിൽ എ ജോൺസൺ, എം രമേശൻ, അഡ്വ കെ എ സലിം, എൽദോ ജോസഫ്, പി ബി മോൻസി എന്നിവർ സംസാരിച്ചു. ലീഗ് ക്വാർട്ടർ മത്സരങ്ങൾ ഞായറാഴ്ച നടക്കും.