അങ്കമാലി : നഗരസഭയുടെ ആഭിമുഖ്യത്തിലുള്ള കേരളോത്സവം തുടങ്ങി. സെന്റ്. ജോസഫ് സ്‌കൂളിൽ ഫുട്‌ബാൾ മത്സരങ്ങൾ ആരംഭിച്ചു. അങ്കമാലി ബസലിക്ക റെക്ടർ ഫാ. ജിമ്മി പൂച്ചക്കാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, കൗൺസിലർമാർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.