അങ്കമാലി : സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ കത്തീഡ്രൽ എൽഡേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10.45ന് കുടുംബഭദ്രതയും സാമൂഹികജീവിതവും എന്ന വിഷയത്തിൽ സെമിനാർ
നടത്തും. ഫിസാറ്റ് ചെയർമാൻ പോൾ മുണ്ടാടൻ ഉദ്ഘാടനം ചെയ്യും. ഫാ. എ.ഐ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഫാ. ഏലിയാസ് ഐപ്പ് പാറയ്ക്കൽ, എൽഡേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ബേബി പോൾ എന്നിവർ
ചർച്ചകൾക്ക് നേതൃത്വം നൽകും.