കൊച്ചി : എൽ.ഡി.എഫിൽ തുടരുന്നതിൽ വിയോജിപ്പുള്ള ജെ.എസ്.എസ് പ്രവർത്തകരുടെ സംസ്ഥാന സമ്മേളനം ഇന്നു രാവിലെ 11ന് എറണാകുളം ജി. ഓഡിറ്റോറിയത്തിൽ ചേരും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പുതിയ പാർട്ടിയുടെ വെബ്സൈറ്റ് വി.ഡി. സതീശൻ എം.എൽ.എ പ്രകാശിപ്പിക്കും. ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിക്കും. പുതിയ ഭാരവാഹികളെ സമ്മേളനത്തിൽ തിരഞ്ഞെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.