ilahia
ബാലിക ദിനത്തോട് അനുബന്ധിച്ച് ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ നടന്ന സെമിനാറില്‍ സി.എന്‍.കുഞ്ഞുമോള്‍ ടീച്ചര്‍ ക്ലാസ്സെടുക്കുന്നു.....

മൂവാറ്റുപുഴ: ബാലികാ ദിനത്തോട് അനുബന്ധിച്ച് മുളവൂർ ഇലാഹിയ കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ എൻ.എസ്.എസ്.യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി സെമിനാറും പ്രതിരോധ ക്ലാസും നടത്തി. പായിപ്ര ഗവ.യു.പി സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.എൻ.കുഞ്ഞുമോൾ സെമിനാറിന് നേതൃത്വം നൽകി. പ്രതിരോധ പരിശീലനത്തിന് കരാട്ടെ പരിശീലകൻ അന്ത്രു നേതൃത്വം നൽകി. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ അരുൺകുമാർ, ഷഫാൻ സലീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.