askash-malapottikkal
ആകാശ് (24)

പറവൂർ : ബൈക്കിൽ ഹെൽമറ്റുവെച്ച് കറുത്ത കോട്ടിട്ട് കറങ്ങിനടന്ന സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കുന്ന യുവാവ് അറസ്റ്റിൽ. കൂനമ്മാവ് കാവിൽനട, കാട്ടിപ്പറമ്പിൽ ആകാശ് (24)നെ പറവൂർ പൊലീസാണ് അറസ്റ്റു ചെയ്ത്.

പറവൂർ, വരാപ്പുഴ, തൃക്കാക്കര, കളമശേരി, എളമക്കര, ഏലൂർ, ചേരാനെല്ലൂർ എന്നി പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ നിന്ന് പന്ത്രണ്ടിലധികം സ്ത്രീകളുടെ മാല പൊട്ടിച്ചിട്ടുണ്ട്.

മാല നഷ്ടപ്പെട്ട പലരും മോഷ്ടാവിനെ തിരിച്ചറിഞ്ഞു. നിരന്തരം മാല പൊട്ടിക്കൽ നടക്കുന്നതിനാൽ എല്ലാ സ്റ്റേഷനുകളിലും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു.

നേരത്തെ മാല പൊട്ടിച്ചവരെയും മോഷണ കേസുകളിൽ പ്രതിയായവരെയും ചോദ്യം ചെയ്തപ്പോഴാണ് പറവൂർ സ്റ്റേഷനിലെ സംഘത്തിന് ആകാശിനെകുറിച്ച് വിവരം ലഭിച്ചത്. സെക്യൂരിറ്റിയായി വിവിധയിടങ്ങളിൽ ജോലി ചെയ്യുന്ന ആകാശിന് സ്വന്തമായി ബുള്ളറ്റുണ്ട്. മാല പൊട്ടിക്കാൻ സുഹൃത്തുകളുടെ പൾസർ ബൈക്കാണ് ഉപയോഗിച്ചിരുന്നത്. ഒരു ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊന്ന് കണ്ടെടുക്കാനുണ്ടെന്ന് പൊലീസ് പറഞ്ഞു.

പൊട്ടിച്ച മാലകൾ പറവൂർ, വരാപ്പുഴ ചെട്ടിഭാഗം എന്നിവടങ്ങളിൽ വിറ്റു. ഈ പണം കൊണ്ട് മദ്യപിക്കും. ബുള്ളറ്റ് വാങ്ങുന്നതിനും ബാക്കി തുക ബാങ്കിലും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് മൊഴി.

സുഹൃത്തുകളെ വിളിച്ചു വരുത്തി ചോദ്യം ചെയ്തങ്കിലും ഇവർക്ക് പങ്കില്ലെന്നു കണ്ടുവിട്ടയച്ചു. മറ്റു ചില സുഹൃത്തുകളെ കൂടി ചോദ്യം ചെയ്യാനുണ്ട്.

പ്രതിയെ റിമാൻഡ് ചെയ്തു. അടുത്ത ദിവസം കസ്റ്റിഡയിൽ വാങ്ങും. പിന്നീട് മറ്റു സ്റ്റേഷനുകളിലെ കേസുകളിൽ ചോദ്യം ചെയ്യുകയും തെളിവെടുപ്പും നടത്തുമെന്ന് പൊലീസ് പറഞ്ഞു.