ആലുവ: പത്താം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് കാണാതായ തമിഴ്‌നാട് വിദ്യാർത്ഥിനിയെ തേടി തമിഴ്‌നാട് പൊലീസ് ആലുവയിലെത്തി. തമിഴ്‌നാട് പനവടലിഛത്രം തിരുമലാപുരം സ്വദേശിനി ഡി. സൗന്ദര്യ (16)യെ യാണ് കാണാതായത്.
തിരുമലാപുരത്ത് നിന്നും കഴിഞ്ഞ മേയ് 20ന് വൈകുന്നേരമാണ് കുട്ടിയെ കാണാതായത്. ബന്ധു വീട്ടിൽ നിന്നും ട്യൂഷന് പോയ ശേഷം തിരിച്ചെത്തിയില്ല. കുട്ടിയുടെ മാതാവിന്റെ വീട് കാസർകോട് നീലീശ്വരത്താണ്. കാണാതാകുന്നതിന് കുറച്ച് ദിവസം മുൻപ് കുട്ടി അവിടെയെത്തിയിരുന്നു.
പനവടലിഛത്രം എസ്.ഐ. എസ്. ജയകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ടി. ധനശേഖരൻ, എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തിയത്.
കറുത്ത നിറവും മെലിഞ്ഞ ശരീരവും നെറ്റിയിൽ മുറിപ്പാടോടു കൂടിയ പെൺകുട്ടിയെക്കുറിച്ച് വിവരം ലഭിക്കുകയാണെങ്കിൽ ആലുവ പൊലീസിനെയോ തമിഴ്‌നാട് പൊലീസിനെയോ 9498160870, 9498131882, 9498195193 നമ്പറുകളിൽ അറിയിക്കാം.