കൊച്ചി : ഇന്ത്യൻ നേവൽ പാരാമെഡിക്കൽ സ്കിൽ മത്സരത്തിൽ കൊച്ചി നാവികത്താവളത്തിലെ ഐ.എൻ.എസ് സഞ്ജീവനി ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മുംബെയിൽ നടന്ന മത്സരം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് നേവൽ മെഡിസിൻ ഡയറക്ടർ കമാൻഡർ സുനിൽ ഗോയൽ ഉദ്ഘാടനം ചെയ്തു. പാരാമെഡിക്കൽ മേഖലയുടെ മികവ് വർദ്ധിപ്പിക്കാൻ സംഘടിപ്പിക്കുന്നതാണ് മത്സരം. മികച്ച പാരാമെഡിക്കായി എം.എസ് തുരഭിയെ തിരഞ്ഞെടുത്തു.