ആലുവ: സംഘടനാവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കപ്പെട്ടവർ ടി.എസ്. നാരായണനും സംഘവുമാണെന്ന് മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ യുണൈറ്റഡ് (എം.സി.പി.ഐ.യു) സംസ്ഥാന സെക്രട്ടറി ഇ.കെ. മുരളി അറിയിച്ചു.
എം.സി.പി.ഐ.യുവിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിട്ടില്ല. നിയമാനുസൃതമായ രേഖകൾ സഹിതമാണ് കുൽദീപ് സിംഗ് ജനറൽ സെക്രട്ടറിയായി എം.സി.പി.ഐ.യു പ്രവർത്തിക്കുന്നത്. ആർ.എം.പിയിൽ ലയിക്കാൻ തീരുമാനിച്ചവർക്ക് എം.സി.പി.ഐ.യുവിന്റെ പേര് ഉപയോഗിക്കാൻ അധികാരമില്ല. പാർട്ടി കേന്ദ്രകമ്മിറ്റിയും പോളിറ്റ് ബ്യൂറോയും 18 മുതൽ 20 വരെ തൃശൂരിൽ ചേരുമെന്നും 18ന് തൃശൂർ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കുൽദീപ് സിംഗ് പങ്കെടുക്കുമെന്നും ഇ.കെ. മുരളി പറഞ്ഞു.