കൊച്ചി : എറണാകുളം വൈ.എം.സി.എയും വൈ.ഡബ്ല്യൂ.സി.എയും യൂണിവൈയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ അഖില കേരള കലോത്സവത്തിൽ ആലുവ സെന്റ് സേവേഴ്‌സ് കോളേജ് ഓവറാൾ ചാമ്പ്യൻഷിപ് നേടി. വൈറ്റില ടോക് എച്ച് പബ്ലിക് സ്‌കൂൾ രണ്ടാം സ്ഥാനം നേടി.
വൈ.എം.സി.എ. ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി സമ്മാനങ്ങൾ വിതരണം ചെയ്തു. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് പോൾസൺ കെ.പി. അദ്ധ്യക്ഷത വഹിച്ചു. കയർ ബോർഡ് റീജിയണൽ ഓഫീസർ അനിത ജേക്കബ് മുഖ്യാഥിതിയായിരുന്നു. വൈ.ഡബ്ല്യൂ.സി.എ. പ്രസിഡന്റ് ഷീബ വർഗീസ്, എറണാകുളം വൈ.എം.സി.എ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോ. മോഹൻ ജോർജ്, എൻ.വി. എൽദോ, മരിയബെന്നി വർഗീസ് എന്നിവർ പ്രസംഗിച്ചു.