കൊച്ചി: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ പര്യടനം ഇന്നലെ താന്തോന്നിത്തുരുത്തിൽ നിന്ന് ആരംഭിച്ചു. ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് തോണിമാർഗമാണ് തുരുത്തിൽ എത്തിയത്. കുട്ടികളും സ്ത്രീകളും ഷാൾ അണിയിച്ചും ഹസ്തദാനം നൽകിയും സ്വീകരിച്ചു. ദ്വീപുവാസികൾ എല്ലാവരും ചേർന്ന് സ്ഥാനാർത്ഥിയുമായി ഓരോ വീട്ടിലും കയറി വോട്ട് ചോദിച്ചു. തുടർന്ന് പച്ചാളത്തും വടുതലയിലും പമ്പമ്പള്ളി നഗറിലും മരണവീടുകൾ സന്ദർശിച്ചു.
കേരളാ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുടെ സ്നേഹാദരവ് ഏറ്റവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ജില്ലാ പ്രസിഡന്റ് അസീസ് മൂസ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു. തുടർന്ന് മുൻ എം.പി തമ്പാൻ തോമസിനെ വീട്ടിൽ സന്ദർശിച്ചു.