raziya
റസിയബീഗത്തെ ഹെലികോപ്ടറിൽ കൊണ്ടുവന്നപ്പോൾ

കൊച്ചി : ലക്ഷദ്വീപിൽ പക്ഷാഘാതം ബാധിച്ച വനിതാ പൊലീസുകാരിയെ നാവികസേന ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഗത്തി ദ്വീപിലെ റസിയാബീഗമാണ് പക്ഷാഘാതം സംഭവിച്ച് ആശുപത്രിയിലായത്. വിദഗ്ദ്ധ ചികിത്സ ലഭിക്കാൻ കൊച്ചിയിൽ കൊണ്ടുവരാൻ ലക്ഷദ്വീപ് ഭരണകൂടം നാവികസേനയുടെ സഹായം അഭ്യർത്ഥിച്ചു. കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഡോണിയർ ഹെലികോപ്ടർ വൈകിട്ട് 3.15 ന് അഗത്തിയിലെത്തി റസിയാബീഗത്തിനെ കയറ്റി 4.30 ന് തിരിച്ചെത്തി. ആംബുലൻസിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാവികവക്താവ് അറിയിച്ചു.