obituary

മൂവാറ്റുപുഴ: അമേരിക്കയിൽ കാർ അപകടത്തിൽ ഷില്ലോങ്ങ് ആർച്ച് ബിഷപ്പ് ഡൊമനിക് ജാലായും മലയാളി​യായ ഫാ. മാത്യു വെള്ളാങ്കലും മരണമടഞ്ഞു.

11 ന് വെളുപ്പിന് ക്ലൂസാ ക്യൂൻടിയിലായി​രുന്നു അപകടം. ഒപ്പമുണ്ടായി​രുന്ന ഫാ. ജോസഫ് പാറക്കാട്ട് ആശുപത്രിയിൽ ചി​കി​ത്സയി​ലാണ്.

ബിഷപ്പ് ഡൊമനിക് ജാലാ മൂന്നു മാസത്തെ രൂപത സന്ദർശനത്തിന് അമേരിക്കയിൽ എത്തിയതായിരുന്നു. കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം.

ഫാദർ മാത്യു വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. സംസ്ക്കാരം മൂവാറ്റുപുഴ രണ്ടാർ സെന്റ് മെെക്കിൾസ് ചർച്ചിൽ പിന്നീട് നടക്കും. കോതമംഗലം രൂപത മുൻ വികാർ ജനറൽ മാത്യു വെള്ളാങ്കലിന്റെ സഹോദരനാണ്.