sabari
ശബരി റെയിൽവെ റൂട്ട് മാപ്പ്

കൊച്ചി: മലയോര മേഖലയുടെ വികസനം സാദ്ധ്യമാക്കുന്ന ശബരി റെയിൽ പദ്ധതി അട്ടിമറിക്കുന്നതിനെതിരേ രാഷ്ട്രീയ സാമൂഹിക നിയമ രംഗങ്ങളിലെ പ്രമുഖകർ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശബരി വിമാനത്താവളം സ്ഥലമേറ്റെടുപ്പ് നടപടികൾ ഊർജിതമാക്കുമ്പോഴും ശബരി പദ്ധതിയെ അവഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

പകുതി ചെലവ് ത്രിശങ്കുവിൽ
പദ്ധതി വൈകിയതോടെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് റെയിൽവെ നിർദേശിച്ചു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ തയാറായിരുന്നു. എൽ.ഡി.എഫ് സർക്കാർ ആദ്യം മടിച്ചെങ്കിലും സന്നദ്ധത അറിയിച്ചു. പകുതി ചെലവു വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മാസങ്ങൾ കഴിഞ്ഞെങ്കിലും ഫയൽ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നിട്ടില്ല.

പദ്ധതികൾ അടിയന്തരമായി നടപ്പാക്കാൻ പ്രധാനമന്ത്രി ആരംഭിച്ച 'പ്രഗതി'യിൽ ഉൾപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പ്രധാനമന്ത്രി നേരിട്ട് പുരോഗതി വിലയിരുത്തകയും ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കുറച്ചെങ്കിലും പദ്ധതി എങ്ങുമെത്തിയില്ല.


എട്ടു കിലോമീറ്റർ പാത
അങ്കമാലി മുതൽ കാലടി മറ്റൂർ വരെ എട്ടു കിലോമീറ്റർ മാത്രമാണ് പണിതത്. എരുമേലി വരെ 14 സ്റ്റേഷനുകളാണ് നിർമ്മിക്കുക.

ആദ്യ സർവേ പ്രകാരം റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, കുളത്തൂപ്പുഴ, പാലോട് വഴി തിരുവനന്തപുരം വരെ നീട്ടിയാൽ മലയോര മേഖലയെ ഒന്നാകെ റെയിൽവേയിലൂടെ ബന്ധിപ്പിക്കാമെന്നാണ് നിർദ്ദേശം.

എല്ലാ മേഖലയിലേയും പ്രമുഖരെ ഉൾപ്പെടുത്തി കോട്ടയത്ത് യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് വികനസമിതി സംഘാടകർ.


ശബരി റെയിൽ അനിവാര്യം: കമാൽപാഷ


മലയോര മേഖലയുടെ വികനത്തിന് ശബരി റെയിൽ അനിവാര്യമാണ്. ശബരിമലയെ വടക്കൻ, തെക്കൻ ഭാഗങ്ങളുമായി റെയിൽവെ വഴി ബന്ധിപ്പിക്കേണ്ട കാലം കഴിഞ്ഞു.

ജസ്റ്റിസ് കെമാൽ പാഷ

പിന്നോട്ടില്ല : മുഖ്യമന്ത്രി

ശബരി റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സർർക്കാർ തലത്തിൽ വേണ്ട ഇടപെടലുകൾ വിശദമായി പഠിച്ചശേഷം നിലപാട് വ്യക്തമാക്കും. പദ്ധതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥതലത്തിൽ ആസൂത്രിത നീക്കം നടക്കുന്നെന്ന ആക്ഷേപം പരിശോധിക്കുമെന്ന് സംയുക്ത സമര സമിതിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി അറിയിച്ചു.

അനുമതി : 21 വർഷം മുമ്പ്

ചെലവ് അന്ന് : 550 കോടി രൂപ

പുതുക്കിയ ചെലവ് : 1566 കോടി രൂപ

2018 ൽ പുതുക്കിയ ചെലവ് : 2815 കോടി