sathram
പുതിയകാവ് ക്ഷേത്രത്തിൽ നാരായണീയ മഹാ സത്രത്തിന്റെ വിളംബരവും സത്ര സമിതിയുടെ സ്ഥാനാരോഹണവും സ്വാമി ഉദിത് ചൈതന്യ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ : അഖിലഭാരത നാരായണീയ പ്രചാരസഭയും പുതിയകാവ് ഭഗവതി ദേവസ്വത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പതിനാലാമത് നാരായണീയ മഹാ സത്രത്തിന്റെ വിളംബരവും സത്ര സമിതിയുടെ സ്ഥാനാരോഹണവും സ്വാമി ഉദിത് ചൈതന്യജി നിർവഹിച്ചു.

സത്ര സമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് സത്രാ ചാര്യൻ മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി നിർവ്വഹിച്ചു . സത്രസമിതിയുടെ പ്രഖ്യാപനം മുഖ്യ കോഡിനേറ്റർ വി കെ ദിനേശൻ പിള്ള നിർവഹിച്ചു. യോഗത്തിൽ പുതിയകാവ് ഭഗവതി ക്ഷേത്രം പ്രസിഡൻറ് അനിൽ കുമാർ അധ്യക്ഷത വഹിച്ചു, അഖിലഭാരത നാരായണീയ പ്രചാരസഭയുടെ സംസ്ഥാന പ്രസിഡൻറ് അഡ്വക്കേറ്റ് സി കെ ഷാജി മോഹൻ,

പുതിയകാവ് ദേവസ്വം സെക്രട്ടറി സന്തോഷ് ചാലിയത്ത് തുടങ്ങിയവർ സംസാരിച്ചു.

2020 ഏപ്രിൽ 26 മുതൽ മെയ് 3 വരെയാണ് പുതിയകാവ് ക്ഷേത്രത്തിൽ നാരായണീയ മഹാസത്രം.