കൊച്ചി : അന്താരാഷ്ട്ര ബാലികാ ദിനത്തോടനുബന്ധിച്ച് എറണാകുളം പ്രസ് ക്ലബ് പെട്രോനെറ്റ് എൽ.എൻജി. ലിമിറ്റഡുമായി സഹകരിച്ച് ഇന്ന് എറണാകുളം സെന്റ് ആന്റണീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സെമിനാർ സംഘടിപ്പിക്കും. ശോഭനമായ ഭാവിക്കായി പെൺകുട്ടികളെ ശാക്തീകരിക്കുക എന്ന വിഷയത്തിലാണ് സെമിനാർ. രാവിലെ 10 ന് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ.എം. ബീന ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ പി ജി. പൂങ്കുഴലി, നാവികസേന കമാൻഡർ സ്വാതി ഭാട്ടിയ, പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് എച്ച്.ആർ അഡ്മിൻ വിഭാഗം ജനറൽ മാനേജർ ഹേമന്ത് എച്ച് ബഹ്‌റ, പ്രസ്‌ ക്ലബ് സെക്രട്ടറി സുഗതൻ പി. ബാലൻ, സിനിമാനടി വന്ദിത മനോഹരൻ, ശാന്തിപ്രിയ എന്നിവർ സംസാരിക്കും. സ്‌കൂൾ പ്രിൻസിപ്പൽ ബീന സേവ്യർ അദ്ധ്യക്ഷത വഹിക്കും. പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി എൻ. സ്മിത സ്വാഗതവും വൈസ് പ്രസിഡന്റ് അനിത മേരി ഐപ്പ് നന്ദിയും പറയും.