sports
ഹോസ്പിറ്റാലിറ്റി പർച്ചേസ് മാനേജേഴ്‌സ് ഫോറം വാർഷിക സമ്മേളനത്തിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെ ദേശീയ കായികതാരങ്ങളെ ആദരിച്ചപ്പോൾ.

കൊച്ചി : ഹോസ്പിറ്റാലിറ്റി പർച്ചേസ് മാനേജേഴ്‌സ് ഫോറം (എച്ച്.പി.എം.എഫ്) വാർഷിക സമ്മേളനത്തിൽ ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള ദേശീയ കായികതാരങ്ങളെ ആദരിച്ചു..

അഭിലാഷ മത്രെ (ദേശീയ വനിതാ കബഡി ടീം ക്യാപ്ടൻ), അക്‌നാഷ സിംഗ്, ആകാശ് ആനന്ദ്, അമേയ വെയ്ൻഗാൻകാർ (കരാട്ടെ താരം) കേണൽ രൺവീർസിംഗ് ജാംവാൽ (പർവതാരോഹകൻ), ദിലീപ് തിർകെ (മുൻ ദേശീയ ഹോക്കി താരം), ഗിരീഷ് ശർമ (പാരാബാഡ്മിന്റൺ താരം) ജയാ ശർമ (ക്രിക്കറ്റ് താരം), സുയാഷ് ജാദവ് (ദേശീയ പാരാസ്വിമ്മിംഗ് താരം) എന്നിവരെയാണ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.

2010 ൽ സ്ഥാപിക്കപ്പെട്ട സംഘടനയുടെ ഒമ്പതാമത് വാർഷിക കൺവെൻഷനാണ് കൊച്ചിയിൽ നടക്കുന്നത്.