മരട് : ഡിഫൻസ് സിവിലിയൻ പെൻഷനേഴ്‌സ് അസോസിയേഷൻ നെട്ടൂരിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. അസോസിയേഷൻ രക്ഷാധികാരി കെ.ആർ.വി ജയരാജനും മുതിർന്ന അംഗം ടി.എ. നർമ്മദയും ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി കെ.എസ്. ബാബു എന്നിവർ പ്രസംഗിച്ചു.