കൊച്ചി : പാരമ്പര്യ വെെദ്യൻമാരുടെ സംഘടനയായ ട്രഡീഷണൽ ഇൻഡിജനസ് മെഡിക്കൽ ഫെഡറേഷൻ ജില്ലാ സമ്മേളനം നടത്തി. വെെറ്റില അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന യോഗം പാരമ്പര്യ വെെദ്യ ഷക്കീല ആസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ജോർജ് വെെദ്യൻ അദ്ധ്യക്ഷത വഹിച്ചു. പാരമ്പര്യ വെെദ്യൻമാർക്ക് ചികിത്സാ സേവനം നൽകുന്നതിന് തടസമായി നിൽക്കുന്ന കാര്യങ്ങളിൽ പരിഹാരം കാണുന്നതിന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുവാൻ യോഗം തീരുമാനിച്ചു.

വെെദ്യൻമാരായ ശിവപ്രസാദ് , ജോസഫ് ക്രിസ്റ്റഫർ, രവിസ്വാമി തുടങ്ങിയവർ പ്രസംഗിച്ചു. ചോറ്റാനിക്കര രഘു വെെദ്യൻ സ്വാഗതവും സ്കറിയ ജോസഫ് നന്ദിയും പറഞ്ഞു.