കൊച്ചി : ജില്ലാ വഴിയോര കച്ചവടത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ നാളെ (ചൊവ്വ ) കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. വഴിയോര കച്ചവട ഉപജീവന സംരക്ഷണനിയമം നടപ്പിലാക്കണമെന്നാണ് ആവശ്യം. രാവിലെ 10 ന് മേനകയിൽ നിന്നാരംഭിക്കുന്ന മാർച്ച് സി.എെ.ടി.യു ജില്ലാ സെക്രട്ടറി പി.എൻ. സീനുലാൽ ഉദ്ഘാടനം ചെയ്യും. 10.30 ന് ഓഫീസിനു മുന്നിൽ മാർച്ച് സമാപിക്കും. ധർണയിൽ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി, ആർ.വി. ഇക്ബാൽ തുടങ്ങിയവർ പ്രസംഗിക്കും.