കൊച്ചി : അന്തരിച്ച പ്രശസ്ത കഥകളി ഗായകൻ കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരിയുടെ ഓർമ്മയ്ക്കായി ഇടപ്പള്ളി കഥകളി ആസ്വാദകസദസ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് കലാമണ്ഡലം വിശ്വാസിനെ തിരെഞ്ഞെടുത്തു. 10001 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നവംബർ 13 ന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.